EDAPPALLocal news

അബ്ദുൽ മനാഫ് അനുസ്മരണ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

പൊന്നാനി: അകാലത്തിൽ പൊലിഞ്ഞ ജീവകാരുണ്യ പ്രവർത്തകനും ബ്ലഡ് ഡൊണേഴ്‌സ് കേരള മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ അബ്ദുൽ മനാഫ് പൊന്നാനിയുടെ അനുസ്മരണാർത്ഥം ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റി യും ഫ്രണ്ട്‌സ് പൊന്നാനിയും സംയുക്തമായി പെരിന്തൽമണ്ണ ഗവണ്മെന്റ് ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ പൊന്നാനി എം ഐ ബോയ്സ് ഹൈസ്‌കൂളിൽ വെച്ചു സന്നദ്ധ രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 65 പേർ രെജിസ്റ്റർ ചെയ്യുകയും 50 പേർ സന്നദ്ധ രക്‌തദാനം നടത്തുകയും ചെയ്തു, ക്യാമ്പിന് ബിഡികെ മലപ്പുറം ജില്ലാ ട്രഷറർ ജുനൈദ് നടുവട്ടം പൊന്നാനി താലൂക്ക് സെക്രട്ടറി അലി ചേക്കോട്, പൊന്നാനി താലൂക്ക് കമ്മിറ്റി അംഗം ജവാദ് പൊന്നാനി ഏയ്ഞ്ചൽസ് വിംഗ് അംഗങ്ങളായ<br>മുർഷിദ,ഹുസ്ന,ജസീന,സീനത്ത്<br>ഫ്രണ്ട്‌സ് പൊന്നാനിയുടെ ചെയർമാൻ മുഹമ്മദ് അനസ്<br>പ്രവർത്തകരായ ഷമീർ,ഇബ്രാഹിം,അസീസ്,മഷൂദ്<br>മറ്റുപ്രവർത്തകരും മനാഫിന്റെ സഹോദരന്മാരും ചേർന്ന് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button