എടപ്പാൾ അംശകച്ചേരി GMUP സ്കൂളിന്റെ വാർഷികാഘോഷവും ടീച്ചർക്കുള്ള യാത്രയായാപ്പും മാർച്ച് 10 ന് വിപുലമായി നടത്താൻ തീരുമാനം
എടപ്പാൾ: അംശകച്ചേരി GMUP സ്കൂൾ എടപ്പാളിന്റെ വാർഷികാഘോഷവും ടീച്ചർക്കുള്ള യാത്രയായാപ്പും മാർച്ച് 10 ന് വിപുലമായി നടത്താൻ ജനറൽ ബോഡിയോഗം തീരുമാനിച്ചു. രാവിലെ 9 മണിക്ക് വാർഷികാഘോഷം ഉദ്ഘാടനം ജില്ലാപഞ്ചായത്തു മെമ്പർ adv :p. മോഹൻദാസ് നിർവഹിക്കും. കലാപരിപാടികളുടെ ഉദ്ഘാടനം റാഫി കലാഭവൻ നിർവഹിക്കും.
തുടർന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികൾ ഉണ്ടായിരിക്കും.പിരിഞ്ഞുപോകുന്ന ടീച്ചർക്കുള്ള യാത്രയാപ്പു സമ്മേളനം എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് C. V. സുബൈദ ടീച്ചർ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് കെ. പ്രഭാകരൻ, തുടങ്ങി പ്രമുഖർ പരിപാടികളിൽ പങ്കെടുക്കുമെന്ന്. സഘടക സമിതി അറിയിച്ച്.സ്കൂൾ PTA പ്രസിഡന്റ് സന്തോഷ് അയിലക്കാടിന്റെ അധ്യാക്ഷതയിൽ ഹെഡ് ടീച്ചർ സ്വാഗതം പറഞ്ഞു.യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി ഫാഹീദ ടീച്ചർ, ബിന്ദു ടീച്ചർ, MTA പ്രസിഡന്റ് ഷിമില, ദിനേശൻ മാഷ്, വിജി, പ്രകാശൻ, നിഷ എന്നിവർ സംസാരിച്ചു. സംഘടക സമിതി ചെയര്മാന്നായി വാർഡ് മെമ്പർ MKM ഗഫൂറിനെ തിരഞ്ഞെടുത്തു.