EDAPPALLocal news

കടകൾ അടച്ചാൽ മേൽപ്പാലത്തിന് താഴെ കൂരിരിട്ട്

എടപ്പാൾ: കടകൾ അടച്ചാൽ മേൽപ്പാലത്തിന് താഴെ കൂരിരിട്ട്. ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാനപാതയിലെ പ്രധാന ടൗണുകളിൽ ഒന്നായ എടപ്പാളിലാണ് വെളിച്ചക്കുറവ് മൂലം യാത്രക്കാർ പ്രയാസപ്പെടുന്നത്. വാഹന യാത്രക്കാരും ദീർഘദൂര യാത്ര കഴിഞ്ഞ് എത്തുന്നവരും ഭയപ്പാടോടെയാണ് കടന്നുപോകുന്നത്. മേൽപ്പാല നിർമ്മാണത്തിന്റെ ഭാഗമായി ടൗണിൽ നിന്നും അഴിച്ചു മാറ്റിയ ഹൈമാസ്റ്റ് ലൈറ്റ് ഒരു വർഷം പിന്നിട്ടിട്ടും പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. പാലത്തിൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും താഴെയുള്ള ബൈപ്പാസ് റോഡിലേക്ക് ആവശ്യത്തിന് പ്രകാശം ലഭിക്കാത്തതാണ് പരാതികൾക്ക് കാരണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button