PONNANI
കച്ചവടക്കാർക്കും കുത്തകകൾക്കും മാത്രം സ്ഥാപനങ്ങൾ നടത്താനാകുന്ന രീതിയിൽ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കില്ല
പൊന്നാനി: ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുക വഴി കേന്ദ്രം ലക്ഷ്യം വെച്ചത് കോർപറേറ്റുകൾക്കും കച്ചവടക്കാർക്കും മാത്രം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താനുള്ള സാഹചര്യം ഒരുക്കയായിരുന്നെന്നും കേരളത്തിൽ അത്തരം രീതി സ്വീകരിയ്ക്കില്ലെന്നും കാലിക്കറ്റ് സർവകലാശാല സിന്റിക്കേറ്റ് അംഗം അഡ്വ.പി.കെ. ഖലീമുദ്ധീൻ പറഞ്ഞു. പൊന്നാനി എം ഐ ട്രെയിനിങ് കോളേജ് സംഘടിപ്പിച്ച തോഴിൽ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേളയിൽ മുന്നൂറോളം ഉദ്യോഗാർത്ഥികളും പത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളും പങ്കെടുത്തു. നിരവധി പേർക്ക് തൊഴിൽ ലഭിച്ചു. പ്രിൻസിപ്പാൾ ഡോ.നസീറലി എം കെ അധ്യക്ഷനായിരുന്നു. മൗനത്തുൽ ഇസ്ലാം സഭ സെക്രട്ടറി എ എം അബ്ദുസ്സമദ് മുഖ്യ പ്രഭാഷണം നടത്തി. അമീൻ ഫാറൂഖ് യു.കെ., ഡോ. ശാലിനി കെ ജെ., അമാനുള്ള, കുഞ്ഞുമുഹമ്മദ് കടവനാട്, ഖാദർമാസ്റ്റർ, നിസാർ തുടങ്ങിയവർ സംസാരിച്ചു.