EDAPPAL

കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിന് എടപ്പാൾ ഉപജില്ല ശാസ്ത്രമേളയിൽ മിന്നും വിജയം

എടപ്പാൾ: ഉപജില്ല യു.പി.വിഭാഗം ശാസ്ത്രമേളയിൽ കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു.ദേവ്ന.പി.എം, ഹംനഷാസിൻ എന്നീ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച പ്രകൃതിയെ നെയ്ത് പൊതിയാം പുതുമയെ കാത്ത് വെക്കാം എന്ന റിസർച്ച് ടൈപ്പ് പ്രോജക്ടിനും ധ്യാൻ നന്മയ്,ഹംനഷാസിൻ എന്നിവരടങ്ങിയ ടീമിന് ശാസ്ത്ര ക്വിസ് മൽസരത്തിനും ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചത് വിദ്യാലയത്തിൻ്റെ വിജയത്തിന് തിളക്കം കൂട്ടി. ധീരജ്.പി.ആർ, ഭരധ്വാജ് .കെ.വി. എന്നിവരുടെ വർക്കിംഗ് മോഡൽ, ധ്യാൻനന്മയ്, മുഹമ്മദ് ഷസാൻ എന്നിവരുടെ ഇംപ്രൊവൈസ്ഡ് എക്സ്പിരിമെൻ്റ് എന്നിവയ്ക്ക് മൂന്നാം സ്ഥാനവും എ ഗ്രേഡും മുഹമ്മദ് ഷമ്മാസ് ,ജഗന്നാഥ് എന്നിവരുടെ സ്റ്റിൽ മോഡലിന് എ ഗ്രേഡും ഫഹ്മിദ മുഹമ്മദ്, അനാമിക.സി .ഡി എന്നി വരുടെ പരിസര നിരീക്ഷണത്തിന് ബി ഗ്രേഡും ലഭിച്ചു.സാമൂഹ്യ ശാസ്ത്രം, ഗണിതം, ഐ.ടി, പ്രവൃത്തി പരിചയം എന്നിവയിലും വിദ്യാർത്ഥികൾക്ക് മികച്ച ഗ്രേഡുകൾ ലഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button