ഓട്ടോ തൊഴിലാളിക്ക് കെഡിഎഫ് ഇ സംഘടനയുടെ ചികിൽസ സഹായം
ചങ്ങരംകുളം:എറണാകുളത്ത് കുന്നംകുളത്തുക്കാരുടെ സംഘടന കെ ഡി എഫ് ഇ യുടെ സഹായം ഓട്ടോ തൊഴിലാളി കുടുംബത്തിന് നൽകിയത് നന്മയുടെ കൈ താങ്ങ്.കുന്നംകുളം അക്കിക്കാവ് അയിനൂർ സ്വദേശി വാഴപ്പിള്ളി വീട്ടിൽ പ്രിജു (41) എറണാകുളത്ത് ഓട്ടോ ഓടിച്ചാണ് കുടുംബം പോറ്റിയിരുന്നത്.കഴിഞ്ഞ മാസം അവസാനം പഴഞ്ഞി കുഞ്ഞി കുളത്തിന് സമീപം വെച്ചുണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് വാരിയെല്ലിനും നട്ടെല്ലിനും പരിക്കുപറ്റിയതിനാൽ പണിയെടുക്കാൻ കഴിയാതെ വീട്ടിൽ ചികിൽസയിലാണ്.ഈ സാഹചര്യം മനസിലാക്കിയാണ് എറണാകുളം മാർക്കറ്റിൽ നിന്ന് സംഘടന വഴി ഒരു ലക്ഷത്തി ഇരുപത്തിയെന്നായിരം രൂപ സമാഹരിച്ചത്.സി പി ഐ എം കുന്നംകുളം ഏരിയ സെക്രട്ടറി എം എൻ സത്യൻ പ്രീജുവിന്റെ വീട്ടിലെത്തി തുക മാതാവ് ശാന്തക്ക് കൈമാറി.കെ.ഡി .എഫ്. ഇ രക്ഷധികാരിയും ചൊവ്വനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ
മണികണ്ഠൻ,കാട്ടകാമ്പാൽ ഏഴാം വാർഡ് മെമ്പർ മിന്റോ റെന്നി പ്രസിഡന്റ് രാജേഷ് രാഘവൻ ജോയിൻ സെക്രട്ടറി മുത്തലിബ്, ട്രഷറർ റോസ്മോൻ മെമ്പർ ഉണ്ണിക്കുട്ടൻ. എന്നിവർ പങ്കെടുത്തു.
