TRENDING

ഒരു 5 രൂപാ നോട്ട് കൈയ്യില്‍ ഉണ്ടോ ? പകരം 30,000 രൂപ നേടാം ?

പെട്ടെന്ന് കുറച്ച്‌ പണം വേണോ? കൈയ്യില്‍ ഒരു 5 രൂപാ നോട്ട് ഉണ്ടെങ്കില്‍ ചുമ്മാ ഇരുന്നുകൊണ്ട് 30,000 രൂപ നേടാം സാധിക്കും. കേള്‍ക്കുമ്ബോള്‍ ആശ്ചര്യം തോന്നുന്നുണ്ടല്ലേ? എങ്കില്‍ സംഗതി സത്യമാണ്. പഴയ ഒരു 5 രൂപാ നോട്ടിന് നിങ്ങള്‍ക്ക് പതിനായിരങ്ങള്‍ നേടിത്തരുവാന്‍ സാധിക്കും. നിങ്ങളുടെ പക്കല്‍ പഴയതും ആപൂര്‍വ്വവുമായ 5 രൂപ നോട്ട് ഉണ്ടെങ്കില്‍ നിങ്ങളാകെ ചെയ്യേണ്ടത് ഒരു വെബ്‌സൈറ്റ് പരിശോധിച്ച്‌ നിങ്ങളുടെ പക്കലുള്ള 5 രൂപ നോട്ടിന് ലഭിക്കുന്ന മികച്ച എത്രയാണന്നെ് പരിശോധിക്കുക മാത്രമാണ്.

നിബന്ധനകള്‍

എളുപ്പത്തില്‍ പണം കൈയ്യില്‍ വരുന്ന കാര്യമായതിനാല്‍ തന്നെ ഇതിന് ചില നിബന്ധനകളൊക്കെയുണ്ട്.

നിങ്ങളുടെ പക്കലുള്ള 5 രൂപാ നോട്ടില്‍ ട്രാക്ടറിന്റെ ചിത്രമുണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് 30,000 രൂപ സ്വന്തമാക്കുവാന്‍ സാധിക്കുകയുള്ളൂ. കൂടാതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഒപ്പു വച്ചിരിക്കുന്ന നോട്ടില്‍ 786 എന്ന നമ്ബര്‍ കൂടിയുണ്ടെങ്കില്‍ അത് കൂടുതല്‍ അപൂര്‍വ്വമാകും. നിങ്ങളുടെ കൈയ്യില്‍ അത്തരമൊരു 5 രൂപാ നോട്ട് ഉണ്ടെങ്കില്‍ coinbazzar.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ അതിന് എത്ര മൂല്യം ലഭിക്കുമെന്ന് പരിശോധിക്കാവുന്നതാണ്.

(Image: Reserve Bank of India, GODL-India, via Wikimedia Commons)

പഴയകാല നാണയങ്ങള്‍ നല്‍കി പണം നേടാം

കോയിന്‍ ബസാര്‍ എന്ന വെബ്‌സൈറ്റിലൂടെ പഴയ കാലത്ത് നിലനിന്നിരുന്ന അപൂര്‍വങ്ങളായി നാണയങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നുണ്ട്. നേരത്തേ 1 രൂപാ നോട്ടിന്റ പരസ്യം ഇത്തരത്തില്‍ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വെബ്‌സൈറ്റില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ക്ക് അനുയോജ്യമായ 1 രൂപാ നോട്ട് നിങ്ങളുടെ പക്കലുണ്ടെങ്കില്‍ 45,000 രൂപയാണ് അന്ന് വാഗ്ദാനം ചെയ്തിരുന്നത്. നിങ്ങളുടെ വീട്ടില്‍, നിങ്ങളുടെ മുറിയില്‍ അലസമായിരുന്നുകൊണ്ട് തന്നെ 45,000 രൂപയാണ് നിങ്ങള്‍ക്ക് നേടാന്‍ കഴിയുക. പക്ഷേ ഒരൊറ്റ കാര്യം മാത്രം, നിങ്ങളുടെ കൈയ്യില്‍ 1977 – 1979 കാലഘട്ടത്തിലെ പഴയ ഒരു രൂപ നോട്ട് നിങ്ങളുടെ പക്കല്‍ ഉണ്ടായിരിക്കണം. എന്നതായിരുന്നു നാളുകള്‍ക്ക് മുന്നില്‍ വെബ്‌സൈറ്റിലുണ്ടായിരുന്ന പരസ്യം.

ഒരു രൂപ നോട്ടിന് പകരം 45,000 രൂപ

അന്നത്തെ ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹീരുഭായി എം പട്ടേല്‍ ഒപ്പു വച്ചതായിരിക്കണം ആ ഒരു രൂപ നോട്ട്. 1977-1979 കാലഘട്ടത്തില്‍ മോറാര്‍ജി ദേശായി പ്രധാനമന്ത്രിയായിരിക്കേയായിരുന്നു അദ്ദേഹം ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നത്. ഇന്ദിര ഗാന്ധിയെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ ആദ്യ കോണ്‍ഗ്രസ് ഇതര സര്‍ക്കാറായിരുന്നു മൊറാര്‍ജി ദേശായിയുടേത്.

പ്രത്യേകതകള്‍

ബ്രിട്ടീഷ് രാജിന് കീഴില്‍ 1917 നവംബര്‍ 30നാണ് ഈ ഒരു രൂപാ നോട്ട് പുറത്തിറക്കിയത്. നിലവില്‍ ഇന്ത്യന്‍ സര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ) ഒരു രൂപ നോട്ട് അച്ചടിക്കുന്നത് അവസാനിപ്പിച്ചുവെങ്കിലും ഇപ്പോള്‍ ആ പഴയ ഒരു രൂപ നോട്ട് നിങ്ങളുടെ കൈയ്യില്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് 45,000 രൂപ സ്വന്തമാക്കുവാന്‍ സാധിക്കും.രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്ബ് നിലനിന്നിരുന്ന നോട്ടുകളും സൈറ്റില്‍ വില്‍പനയ്ക്ക് വച്ചിട്ടുണ്ട്. 7 ലക്ഷം രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. 1994ല്‍ ഒരു രൂപാ നോട്ടിന്റെ അച്ചടി അവസാനിപ്പിച്ചത് 2015ലാണ് വീണ്ടും പുനരാരംഭിച്ചത്.

മുകളില്‍ സൂചിപ്പിച്ച ലേഖനം പൂര്‍ണ്ണമായും വിവര ആവശ്യങ്ങള്‍ക്കുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും രചയിതാവും ഉത്തരവാദികളല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button