KERALA
എയ്ഡഡ് സ്കൂൾ അധ്യാപകരുടെ രാഷ്ട്രീയ പ്രവർത്തന വിലക്ക് നിരവധി പേർ രാജിവെക്കേണ്ടി വരും
തിരുവനന്തപുരം:എയ്ഡഡ് അധ്യാപകർക്ക് രാഷ്ട്രീയം പാടില്ലെന്നും, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ലെന്നുമുള്ള ഹൈക്കോടതി വിധിയോടെ നിരവധി അധ്യാപകർ രാഷ്ട്രീയ സ്ഥാനങ്ങള, പാർലമെൻ്ററി സ്ഥാനങ്ങളും രാജിവെക്കേണ്ടി വരുമെന്നത് ഏതാണ്ടു റപ്പായി എയ്ഡഡ് അധ്യാപകർക്ക് മത്സരിക്കാനനുവദിക്കുന്ന ചട്ടം ഭരണഘടനാവിരുദ്ധമാണെന്ന് വിലയിരുത്തി കൊണ്ടാണ് ജസ്റ്റിസുമാരായ എസ് മണികുമാർ, ഷാജി പി ചാലി എന്നിവരടങ്ങിയ ബെഞ്ചിൻ്റ വിധി , നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്നും ഇനി മുതൽ അങ്ങോട്ട് വിധി നടപ്പിലാക്കണം.
കുട്ടികളുടെ പഠനത്തെ ബാധിക്കുന്നതിനാൽ എയ്ഡഡ് അധ്യാപകരുടെ രാഷ്ട്രീയ പ്രവർത്തനം നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹരജികളുടെ അടിസ്ഥാനത്തിലാണ് വിധി . ഈ ഉത്തരവ് പ്രാബല്യത്തിൽ വരുന്നതോടെ ഒട്ടനവധി അധ്യാപകർക്ക് വിവിധ സ്ഥാനങ്ങൾ രാജിവെച്ചൊഴിയേണ്ട സാഹചര്യമാണ് നിലവിലുള്ളത്.