EDAPPAL

ഐഡിയൽ എച്ച് എസ് എസ് ‘എൻ എസ് എസ് സഹവാസ ക്യാമ്പ് സമാപിച്ചു

എടപ്പാൾ:കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്കുളിലെ രണ്ട് എൻഎസ്എസ് യൂണിറ്റുകളുടെ ഇനിയുമൊഴുകും എന്ന ശീർഷകത്തിൽ നടന്ന സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു.തൃക്കണാപുരം ജിഎൽ പി എസ് , എസ് എസ് യു പി സ്കൂൾ എന്നി വിദ്യാലയങ്ങളിലായിരുന്നു ക്യാമ്പ്.ക്യാമ്പ് പ്രവർത്തനങ്ങളുടെഭാഗമായി ഗ്രാമസ്വരാജ്,ലഹരിക്കെതിരെ സമൂഹത്തിന്റെ മുമ്പിൽ ഒപ്പുവച്ച ബാനർ, എയ്ഡ്‌സിനെതിരെ ജ്യോതി, ഡിജിറ്റൽ കൂട്ടുകാർ,തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പൊതുജന പങ്കാളിത്തം, പ്രകൃതി ജന്യ ഉൽപന്നങ്ങളുടെ നിർമാണം ,പപ്പായ അച്ചാർ,പച്ചക്കറി കൃഷി പരിശീലനം, വിത്തും കൈക്കോട്ടും,പച്ചക്കറി തൈവിതരണം ,സ്നേഹാങ്കണം,അംഗൻവാടി കുട്ടികൾക്ക് കളിക്കോപ്പ് വിതരണം ,വേരുകൾ തേടി, സ്കൂൾ പൂന്തോട്ട നിർമ്മാണം, മണ്ണും മനുഷ്യനും,ഫസ്റ്റ് എയ്ഡ് കിറ്റ് വിതരണം, ഗസൽ സന്ധ്യ, യോഗ, എന്നിവയും ക്യാമ്പിന്റെ മുഖ്യ പ്രവർത്തനങ്ങളായിരുന്നു. പന്ത്രണ്ട് ഗ്രൂപ്പുകളായി നൂറ് വളണ്ടിയർമാർ സ്ഥിരം പ്രതിനിധികളായി. എൻ എസ് എസ് സ്റ്റേറ്റ് കോർഡിനേറ്റർ ഡോ. ദേവിപ്രിയ,ടെക്സിക്കൽ കോർഡിനേറ്റർ ഡോ.സുനീഷ്, ജില്ല കോർഡിനേറ്റർ പി.ടി രാജ്മോഹൻ ,കുറ്റിപ്പുറം ക്ലസ്റ്റർ കൺവീനർ അബ്ദുസലാം, തിരൂർ ക്ലസ്റ്റർ കൺവീനർ സി. സമീർ, തവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി അബൂബക്കർ സിദ്ധീഖ്, വൈസ് പ്രസിഡൻറ് സി സുനിത . വാർഡ് മെമ്പർ വാസുദേവൻ, പിടിഎ പ്രസിഡന്റ് പി വി ഇബ്രാഹിം, ഹെഡ് മിസ്ട്രസ് കെ ശ്രീദേവി, ഐഡിയൽ സ്ഥാപക ഡയറക്ടർ മജീദ് ഐഡിയൽ ,പ്രിൻസിപ്പാൾ എം. സെന്തിൽ കുമരൻ , വൈസ് പ്രിൻസിപ്പാൾ കെ പി വിനീഷ്, ഐ സുന്ദരൻ, പ്രോഗം ഓഫീസർമാരായ രസീതകാവുങ്ങൽ , പി എച്ച്.അജ്മൽ ഫായിസ് , അർജുൻ ജയദാസ് ,പി കെ അമൃത . വളണ്ടിയർ ലീഡർമാരായ അംറിൻ അഷ്റഫ്, ആസിം അർഷൻ, കെ എം റെന ,മുഹമ്മദ് ഷെസിൻ എന്നിവർ വിവിധ സെഷനുകളിൽ സംവദിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button