CHANGARAMKULAM
എൻ പി ഹാഫിസ് മുഹമ്മദ് രചിച്ച ഹാർമോണിയം നോവൽ ചർച്ച ചെയ്തു.
ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ പ്രതിമാസ പുസ്തക ചർച്ചയിൽ169 – മത് പുസ്തകമാണ് ഹാർമോണിയം . പെരുമ്പടപ്പ് ബ്ലോക് അംഗം ടി രാമദാസ് ചർച്ച ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡണ്ട് പി കെ രാജൻ അധ്യക്ഷത വഹിച്ചു. കൃതിയെ ആധാരമാക്കി സോമൻ ചെമ്പ്രേത്ത് ആമുഖ പ്രഭാഷണം നടത്തി. ഇസ്ഹാഖ് കെ വി ചർച്ചയുടെ മോഡറേറ്ററായി. പി എസ് മനോഹരൻ ഇശാലിനി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.