ജില്ലയിൽ 5 ദുരിതാശ്വാസ ക്യാംപുകളിലായി 33 കുടുംബങ്ങളിൽ നിന്നുള്ള 86 അംഗങ്ങൾ
മലപ്പുറം: ജില്ലയിൽ പരക്കെ മഴ. കാളികാവിൽ ഒരു കിണർ ഇടിഞ്ഞു. കാവനൂരിൽ ഒരു വീട് ഭാഗികമായി തകർന്നു. ജില്ലയിൽ 5 ദുരിതാശ്വാസ ക്യാംപുകളിലായി 33 കുടുംബങ്ങളിൽ നിന്നുള്ള 86 അംഗങ്ങൾ കഴിയുന്നു. മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങിയില്ല. ഇടയ്ക്കിടെ കനത്ത മഴയും കൂടുതൽ സമയവും നൂൽമഴയുമാണ് 2 ദിവസമായി ജില്ലയിൽ എങ്ങും. നദികളിൽ ജലനിരപ്പുയർന്നിട്ടുണ്ട്. എന്നാൽ എവിടെയും അപകടസ്ഥിതിയിലെത്തിയിട്ടില്ല.
പോത്തുകല്ല് വില്ലേജിലെ പൂളപ്പാടം ജിഎൽപിഎസ് പൂളപ്പാടം (20 കുടുംബങ്ങളിൽ നിന്നുള്ള 46 അംഗങ്ങൾ), വെറ്റിലപ്പാറ വില്ലേജിലെ കക്കാടംപൊയിൽ സെന്റ് മേരീസ് ഹൈസ്കൂൾ( 6 കുടുംബങ്ങളിൽ നിന്നുള്ള 20 പേർ), അങ്ങാടിപ്പുറം വില്ലേജിലെ പരിയാപുരം സെന്റ് മേരീസ് എച്ച്എസ്എസ് (ഒരു കുടുംബത്തിൽ നിന്നുള്ള 2 പേർ), കാര്യവട്ടം വില്ലേജിലെ മണ്ണാർമല വിദ്യാപോഷിണി വായനശാല (ഒരാൾ), മലപ്പുറം ടൗൺഹാൾ (5 കുടുംബങ്ങളിൽ നിന്നുള്ള 17 പേർ) എന്നിവയാണ് ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകൾ