കോഴിക്കോട്

എസ് വൈ എസ് അരീക്കോട് സോൺ സ്നേഹലോകം സമാപിച്ചു

അരീക്കോട് :സുന്നി യുവജന സംഘം അരീക്കോട് സോൺ കമ്മിറ്റിക്ക് കീഴിൽ ഇന്നലെ കാവനൂരിൽ വെച്ച് സ്നേഹലോകം പ്രോഗ്രാം നടന്നു

രാവിലെ 9 മണിക്ക് സമസ്ത കേന്ദ്ര മുശാവറ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. വടശ്ശേരി ഹസൻ മുസ്ലിയാർ ,കെസി അബൂബക്കർ ഫൈസി,അഷ്റഫ് സഖാഫി വാക്കാലുർ ,ഹൈദരലി കാവനൂർ സംസാരിച്ചു

നബിസ്നേഹം മാധുര്യം,
മധ്യമ നിലപാടിന്റെ സൗന്ദര്യം,ഉസ് വത്തുൻ ഹസന ,തുരുനബിയുടെ കർമ്മഭൂമിക, രിസാലത്ത്,പൂർണ്ണതയുടെ മനുഷ്യകാവ്യം ,
സ്നേഹ സന്ദേശം
എന്നീ വിഷയങ്ങളിലായി സി മുഹമ്മദ് ഫൈസി, കെ പി എച്ച് തങ്ങൾ,സുലൈമാൻ ഫൈസി കീഴിശേരി,ഇബ്രാഹിം ബാഖവി മേൽമുറി, Dr ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല, ഫാദിൽ നൂറാനി,എം ടി ശിഹാബുദ്ദീൻ സഖാഫി,കെ സി സുബിൻ,
എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു
പത്തോളം സെഷനിലായി
15 പ്രഗൽഭരായ അവതാരകർ 400 ൽ പരം പ്രതിനിധികൾ പങ്കെടുത്തു

സംഘടനാ പ്രതിനിധികളും സൗഹൃദ പ്രതിനിധികൾക്കും വിപുലവും മനോഹരവുമായ സംവിധാനങ്ങൾ ഒരുക്കിയിരുന്നു.
എസ് വൈ എസ് അരീക്കോട് ജോൺ സ്നേഹലോകം പ്രോഗ്രാം സമസ്ത കേന്ദ്ര മുശാവറ അംഗം സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button