EDAPPAL
എസ് എസ് എഫ് മുതുകാട് യൂണിറ്റ് സാഹിത്യോത്സവ് സമാപിച്ചു
ചങ്ങരംകുളം : എസ് എസ് എഫ് മുതുകാട് യൂണിറ്റ് സാഹിത്യോത്സവ് പ്രൗഢമായി സമാപിച്ചു. വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളെ വളർത്തിയെടുക്കുന്നതിന് വേണ്ടി സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ പദ്ധതിയാണ് സാഹിത്യോത്സവ്. മുഹമ്മദ് അസ്ലം അഹ്സനി പ്രാർത്ഥന നടത്തി. കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് സെക്രട്ടറി ഒ എ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ കെ ഷംസുദ്ധീൻ അനുമോദന പ്രസംഗം നടത്തി.
അതോടൊപ്പം എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും റേഞ്ച് തലത്തിൽ പത്താം ക്ലാസ് പൊതു പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിയെയും അനുമോദിച്ചു. ഖമറുദ്ദീൻ കെ.എം, അബ്ദുറഹ്മാൻ സഅദി, മുഹമ്മദ് കുട്ടി, സെയ്തു, ജമാൽ ഹാജി, ഷംസുദ്ദീൻ, നൗഷാദ്, അസീസ്, നാസർ, സുബൈർ, അദ്നാൻ, മിസ്ബഹ്, സെക്ടർ ഭാരവാഹികളായ അനസ്, ശിഹാൽ, നഹാസ് എന്നിവർ നേതൃത്വം നൽകി.