EDAPPALLocal news

എഫ് സി കേരള എടപ്പാൾ സോക്കർ സ്കൂൾ അഡ്മിഷൻ ആരംഭിക്കുന്നു

രാജ്യത്തെ ഏറ്റവും മികച്ച ഫുട്ബോൾ പരിശീലന കേന്ദ്രങ്ങളിൽ ഒന്നായ എഫ് സി കേരള ഫുട്ബോൾ അക്കാദമിയുടെ എടപ്പാൾ സെന്ററിലേക്കുള്ള പുതിയ ബാച്ചിന്റെ അഡ്മിഷൻ ആരംഭിക്കുന്നു. എടപ്പാൾ നടുവട്ടം റൺ ഗ്രാഡോ സ്പോർട്സ് പാർക്കിലാണ്
പരിശീലനം നൽകുക. പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബായ എഫ് സി കേരള ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പരിശീലകരുടെ നേതൃത്വത്തിലാണ് കോച്ചിങ് നൽകുന്നത്. കളിക്കാരെ പ്രായപരിധിയനുസരിച്ചു പ്രത്യേകം ബാച്ചുകളാക്കിയാണ് പരിശീലനം നൽകുക.
അതോടൊപ്പം പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ്, കൗൺസിലിംഗ് തുടങ്ങി കാര്യങ്ങളും നൽകി വരുന്നു. ഓരോ ബാച്ചിലും പരമാവധി 30 പേർക്ക് മാത്രമേ അഡ്മിഷൻ നൽകാൻ സാധിക്കൂ.
സ്കൂൾ/ കോളേജ് വിദ്യാഭ്യാസത്തിനു തടസ്സം നേരിടാത്ത രീതിയിലാണ് ക്യാമ്പിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്. പരിശീലനത്തിൽ മികവ് കാണിക്കുന്ന കളിക്കാരെ എഫ് സി കേരളയുടെ യൂത്ത് ഐ ലീഗ് ടീമുകളിലേക്ക് തെരഞ്ഞെടുക്കും. ആദ്യ ബാച്ചിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ എടപ്പാളും, പരിസര പ്രദേശങ്ങളിലുമുള്ള 15 ലധികം കളിക്കാർക്ക് എഫ് സി കേരളയുടെ യൂത്ത് ഐ ലീഗ് ടീമുകളിലേക്ക് സെലക്ഷൻ ലഭിക്കുകയും സ്കൂൾ വിദ്യാഭ്യാസം, പരിശീലനം തുടങ്ങി സ്ക്കോളർഷിപ്പോട് കൂടി നൽകി വരുകയും ചെയ്യുന്നു.
അഡ്മിഷനു ബന്ധപ്പെടുക,
9746660199
9746667699

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button