EDAPPALLocal news

‘എന്റെ സംരംഭം നാടിന്റെ അഭിമാനം’- സംരംഭകത്വ ബോധവൽകരണ ശില്പശാല

എടപ്പാൾ: എന്റെ സംരംഭം നാടിന്റെ അഭിമാനം’- സംരംഭകത്വ ബോധവൽകരണ ശില്പശാല സംഘടിപ്പിച്ചു.
2022 – 2023 സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ക്യാമ്പയിന്റെ ഭാഗമായി പൊന്നാനി താലൂക്ക് വൃവസായ ഓഫീസും വട്ടംകുളം ഗ്രാമപഞ്ചായത്തും സംയുക്തമായി ‘എന്റെ സംരംഭം നാടിന്റെ അഭിമാനം’- സംരംഭകത്വ ബോധവൽകരണ ശില്പശാല സംഘടിപ്പിച്ചു. വട്ടംകുളം CPNUP സ്കൂളിൽ മെയ് 18 ബുധനാഴ്ച രാവിലെ 10 മണിക്ക് വൈസ് പ്രസിഡന്റ് ശ്രീമതി. ദീപ മണികണ്ഠന്റെ അദ്ധ്യക്ഷതയിലാണ് ശില്പശാല സംഘടിപ്പിച്ചത്. ചടങ്ങിൽ പൊന്നാനി ബ്ലോക്ക് വ്യവസായ ഓഫീസർ നിസാം കെ കാരി സ്വാഗതം പറഞ്ഞു. വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മജീദ് കഴുങ്ങിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ K. P റാബിയ, ശാന്താ മാധവൻ, അക്ബർ പനച്ചിക്കൽ എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു. ശില്പശാലയിൽ മുഖ്യ പ്രഭാഷണം നടത്തിയ പൊന്നാനി താലൂക്ക് വ്യവസായ ഓഫീസർ ശ്രീ. ലോറൻസ് മാത്യു സംരംഭകത്വത്തിന്റെ കാലികപ്രസക്തിയെ കുറിച്ചും സംരംഭങ്ങൾക്കാവിശ്യമായ ലൈസൻസ് , സബ്സിഡി എന്നിവയെ കുറിച്ചും ബോധവൽകരണം നൽകി. കൂടാതെ, ‘സൂര്യമിത്ര – സോളാർ സംവിധാനങ്ങളെ കുറിച്ചുള്ള പരിചയപ്പെടുത്തൽ’ എന്ന വിഷയത്തെപ്പറ്റി സോളാർ ട്രെയനറും കുറ്റിപ്പുറം MES എഞ്ചിനിയറിംഗ് കോളേജ് അധ്യാപകനുമായ ശ്രീ. പ്രമോദ് കുമാർ സംസാരിച്ചു. കൂടാതെ, ‘Ultra bond’ സംരംഭത്തിന്റെ സ്ഥാപകൻ ശ്രീ. മുജീബ് അദ്ദേഹത്തിന്റെ സംരംഭത്തിന്റെ വളർച്ചയുടെ വിവിധ തലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ യുവസംരംഭകർക്കായി പകർന്നു നൽകി. 30 ഓളം യുവസംരംഭകർ പങ്കെടുത്ത പരിപാടിയിൽ സംരംഭകർക്ക് നിലവിലുള്ള സംശയങ്ങളെ കുറിച്ചും പുതിയ സംരംഭ ആശയങ്ങളെ കുറിച്ചും വളരെ വിശാലമായ ചർച്ച തന്നെ നടന്നു.
സംരംഭകത്വത്തിന്റെ പ്രാധാന്യത്തെപ്പറ്റി ചർച്ച ചെയ്ത ശില്പശാലയ്ക്ക് വട്ടംകുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. ജ്യോതിഷ് കുമാർ നന്ദി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button