KERALA
കുന്നംകുളം പോലീസ് സ്റ്റേഷനിൽ കയറി പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം:പ്രതി അറസ്റ്റിൽ
കുന്നംകുളം: പോലീസ് സ്റ്റേഷനിൽ കയറി പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം.കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് വന്ന വാഹനം എടുത്തു കൊണ്ടുപോകാൻ ശ്രമിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പ്രതിയായ ചാലിശ്ശേരി ആലിക്കര മേലേത്തലക്കൽ വീട്ടിൽ 28 വയസുള്ള സവാദിനെ പോലീസ് അറസ്റ്റ് ചെയ്തു.