EDAPPALLocal news

എടപ്പാൾ വെങ്ങിനിക്കര കുളത്തിൽ വീണ്ടും മുങ്ങി മരണം; മരണപ്പെട്ടത് പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി

എടപ്പാൾ: എടപ്പാൾ വെങ്ങിനിക്കര കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. വെങ്ങിനിക്കര സ്വദേശി
മാലതി സദനം രാജേഷിന്റെ മകൻ അഭിനവ് എന്ന അപ്പു (17)ആണ് കുളിക്കുന്നതിനിടയിൽമുങ്ങി മരിച്ചത്.
വീടിന് സമീപത്തെ കുളത്തിൽ ഞായറാഴ്ച ഉച്ചയോടെ
സുഹൃത്തുക്കളുമായി
കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. കുളിക്കുന്നതിനിടയിൽ അഭിനവ് വെള്ളത്തിൽ മുങ്ങി താഴുകയായിരുന്നു.
ഐ. എച്.ആർ. ഡി സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയായിരുന്നു മരിച്ച അഭിനവ്.മൃതദേഹം എടപ്പാൾ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button