EDAPPALLocal news

എടപ്പാൾ മാണൂരിൽ ആൾ താമസമില്ലാത്ത വീട്ടുവളപ്പിലെ കിണറ്റിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി കിണറ്റിൽ കണ്ടെത്തിയത് മൂന്ന് ദിവസം മുമ്പ് മാണൂരിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹമെന്ന് സംശയം

എടപ്പാൾ : മാണൂരിൽ ആൾ താമസമില്ലാത്ത വീട്ടുവളപ്പിലെ കിണറ്റിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.കിണറ്റിൽ കണ്ടെത്തിയത് മൂന്ന് ദിവസം മുമ്പ് മാണൂരിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹമെന്ന് സംശയം.എടപ്പാൾ മാണൂരിൽ വീട്ടുവളപ്പിലെ കിണറ്റിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി .കിണറ്റിൽ കണ്ടെത്തിയത് മൂന്ന് ദിവസം മുമ്പ് മാണൂരിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹമെന്ന നിഗമനത്തിലാണ് പോലീസ്.മൃതദേഹത്തിന്റെ പഴക്കം ആളെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്

മാണൂർ പറക്കുന്നത്ത് വീട്ടിൽ സുബ്രമണ്യന്റെ മകൻ 22 വയസുള്ള അഭിനന്ദിനെയാണ് ഈ മാസം 11ന് കാണാതായത്. അഭിനന്ദിന്റെ വീടിന് സമീപത്തെ ആൾതാമസമില്ലാത്ത വീട്ടുപറമ്പിലെ കിണറ്റിൽ ആണ് മൃതദേഹം ക ണ്ടെത്തിയത്.

ആഗസ്റ്റ് 11ന് രാവിലെ മുതൽ യുവാവിനെ വീട്ടിൽ നിന്ന് കാണാതായിരുന്നു.തുടർന്ന് ബന്ധുക്കൾ പൊന്നാനി പോലീസിന് പരാതി നൽകി അന്വേഷണം നടക്കുന്നതിനിടെയാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.തിങ്കളാഴ്ച വൈകിയിട്ട് ആറരയോടെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്.തുടർന്ന് പൊന്നാനി പോലീസും പൊന്നാനി ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം കരക്ക് കയറ്റി.പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ചൊവ്വാഴ്ച കാലത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനയക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button