Local newsVATTAMKULAM
വട്ടംകുളം-ചേകനൂര്‍ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് എന്‍എസ്എസ് ചേകനൂര്‍ കരയോഗ രൂപീകരണ യോഗം ആവശ്യപ്പെട്ടു
എടപ്പാള്‍ : പ്രതിദിനം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന വട്ടംകുളം-ചേകനൂര്‍ റോഡിന്റെ തകര്‍ന്ന ഭാഗങ്ങള്‍ റീ ടാറിംങ് ചെയ്യണമെന്നും റോഡിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും എന്‍.എസ്.എസ്.ചേകനൂര്‍ കരയോഗ രൂപീകരണ യോഗം ആവശ്യപ്പെട്ടു. എം.വി.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സുരേന്ദ്രൻ,എം.വി.സുധീഷ്,പി.മിനി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍. എം.വി.ഉണ്ണികൃഷ്ണൻ (പ്രസിഡന്റ് ),കെ.സി. ശ്രീനിവാസൻ,സി.ശശീധരന്‍ (വൈസ് പ്രസിഡന്റുമാര്‍), സുരേഷ് .ഇ.നായര്‍ (സെക്രട്ടറി),പി.വാസുദേവൻ,ടി.പി.സരിതാ മണികണ്ഠൻ (ജോ.സെക്രട്ടറിമാര്‍),സി.പി.മനോജ് ( ട്രഷറർ).