IndiaLocal news

Happy Independence Day 2023 : വാനോളം ഉയരട്ടെ രാജ്യ സ്നേഹം, പ്രിയപ്പെട്ടവർക്കായി സ്വാതന്ത്ര്യദിന ആശംസകൾ നേരാം

രാജ്യമെങ്ങും സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്. 2023 ഓഗസ്റ്റ് 15ന് ഇന്ത്യ 77ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കും. എത്രയോ ധീര ജവന്മാരുടെ ത്യാഗത്തിൻ്റെയും പോരാട്ടത്തിൻ്റെയും കഥയാണ് ഈ സ്വാതന്ത്ര്യ ദിനത്തിൽ നമ്മൾ ഓർക്കേണ്ടത്. രണ്ട് നൂറ്റാണ്ട് നീണ്ട ബ്രിട്ടീഷുക്കാരുടെ അടിമത്വത്തിൽ നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കിയത് നിരവധി നേതാക്കളുടെ കഠിനപ്രയ്തനത്തിൻ്റെ കൂടെ ഫലമാണെന്ന് തന്നെ പറയാം. എല്ലാ സ്വാതന്ത്ര്യദിനത്തിലും ഇന്ത്യ കടന്ന് വന്ന എല്ലാ നേട്ടങ്ങളെയും ഓർത്ത് ഓരോ ഇന്ത്യക്കാരും സന്തോഷിക്കാറുണ്ട്.

ഇന്ത്യയിലെ പലയിടങ്ങളിലും ഓഗസ്റ്റ് 15ന് ത്രിവർണ്ണ പതാക ഉയർത്തും. ഇന്ന് നമ്മൾ ഓരോരുത്തരും ആഘോഷിക്കുന്ന സ്വാതന്ത്ര്യത്തിന് പിന്നിൽ സ്ത്രീ പുരുഷ ഭേദമന്യേ നിരവധി പേരുടെ പോരാട്ടത്തിൻ്റെ വിയർപ്പാണ് ഉള്ളത്. രാജ്യമെമ്പാടും ഒരു ദേശീയ ആഘോഷമാണ് സ്വാതന്ത്ര്യ ദിനം. രാജ്യമെമ്പാടും ത്രിവർണ്ണ പതാക ഉയർത്തുകയും സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. രാജ്യത്തെ ധീര ജവാന്മാരെ ഓർക്കുന്ന ഈ ദിവസത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി ആശംസകൾ നേരാം

നാനാത്വത്തിലും ഏകത്വം നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യ. ഈ ആശയത്തെ വിഭജിക്കാൻ ഒന്നിനെയും അനുവദിക്കരുത്. സ്വാതന്ത്ര്യദിനാശംസകൾ!

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button