EDAPPAL
എടപ്പാൾ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് മാതൃകാ പച്ചക്കറി കൃഷി തോട്ടം ഒരുക്കി
എടപ്പാൾ: പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് പൊന്നാഴിക്കര കാവു പാടത്തു ഒരു ഏക്കർ സ്ഥലത്ത് പച്ചക്കറി കൃഷി ആരംഭിച്ചു.
പൊന്നാനി അസിസ്റ്റന്റ് രജിസ്റ്ററാർ ജയരാജൻ വിത്ത് നട്ടു ഉത്ഘാടനം നിരവഹിച്ചു.
ബാങ്ക് പ്രസിഡന്റ് സി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ വിനയൻ, ഗ്രാമപഞ്ചായത്ത് അംഗം കെ പി സിന്ധു, ബാങ്ക് ഡയരക്ടർമാരായ കെ കുഞ്ഞിബാവ, ബാവ കണ്ണയിൽ, ആയിഷ കെ വി ബാങ്ക് സെക്രട്ടറി കെ സുരേന്ദ്രനാഥ് എന്നിവർ സംബന്ധിച്ചു.