EDAPPAL
എടപ്പാൾ തട്ടാൻപടിയിൽ നിന്നും പഴകിയ മത്സ്യം പിടികൂടി
എടപ്പാൾ: എടപ്പാൾ തട്ടാൻപടിയിൽ ഉന്തുവണ്ടിയിൽ പഴകിയ മത്സ്യം എത്തിച്ച് വിൽക്കുന്നത് ആരോഗ്യ വകുപ്പ് പിടികൂടി. അസഹ്യമായ ദുർഗന്ധവും ഉയർന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ ജലീലിന്റെ നേതൃത്വത്തിൽ അധികൃതർ സ്ഥലത്തെത്തി മത്സ്യം നശിപ്പിച്ചു. അധികൃതർ എത്തുന്ന വിവരം അറിഞ്ഞതോടെ വിൽപനക്കാരൻ രക്ഷപ്പെട്ടു.