EDAPPAL
എടപ്പാൾ ടൗണിലെ അനധികൃത നിർമ്മാണത്തിന് സ്റ്റേ
എടപ്പാൾ: എടപ്പാൾ ടൗണിൽ തൃശ്ശൂർ റോഡിലായി നടക്കുന്ന അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ഉത്തരവ്. സി പി ഐ പ്രതിഷേധമുയർത്തിയതോടെയാണ് സ്റ്റേ ഓർഡറായത്. തഹസിൽദാർ അടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചാണ് ഉത്തരവ് നൽകിയത്. സർവേയർ അളന്ന് പുറമ്പോക്ക് സ്ഥലം തിട്ടപ്പെടുത്തിയതിന് ശേഷം മാത്രമാണ് പണി ആരംഭിക്കാനാവുക.
അതേസമയം അനധികൃതമായല്ല, എല്ലാ നിയമങ്ങളും പാലിച്ച് കോടതി ഉത്തരവോട് കൂടിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നാണ് സ്ഥല ഉടമകളുമായി ബന്ധപ്പെട്ടവർ പറയുന്നത്.