EDAPPAL
എടപ്പാളിൽ സ്കൂട്ടർ അപകടം: യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
എടപ്പാൾ: എടപ്പാൾ പൊയ്യ ഐസി പടിക്കൽ ഇന്ന് വൈകുന്നേരം 7:24-ഓടെ സ്കൂട്ടർ അപകടത്തിൽപ്പെട്ടു. KL 54Q 6031 എന്ന നമ്പറിലുള്ള ടിവിഎസ് ജൂപ്പിറ്റർ സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക വിവരങ്ങൾ പ്രകാരം യുവാവിന്റെ പരിക്ക് ഗുരുതരമല്ലെന്നും ശരീരത്തിൽ ചെറിയ മുറിവുകൾ മാത്രമാണുള്ളതെന്നുമാണ് അറിയുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.