BREAKING NEWSEDAPPAL

എടപ്പാളിൽ 21 വയസ്സുകാരിക്ക് പാമ്പുകടിയേറ്റു

എടപ്പാൾ: എടപ്പാളിൽ 21 വയസ്സുകാരിക്ക് പാമ്പുകടിയേറ്റു. എടപ്പാൾ സ്വദേശി ഷഹല തസ്നിക്കാണ് കടിയേറ്റത്. ഇന്ന് രാവിലെ വീടിന്റെ പുറകിലേക്ക് അലക്കാനായി ഇറങ്ങിയ സമയത്താണ് സംഭവം ഉണ്ടായത്.പാമ്പ് കാലിൽ കടിച്ചതിനെ തുടർന്ന് ഷഹലയെ ആദ്യം എടപ്പാൾ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം കുന്നംകുളത്തെ മലങ്കര ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ആന്റിവെനം നൽകി ചികിത്സ തുടരുന്നു.നിലവിൽ യുവതി ഐസിയുവിൽ തുടരുകയാണ്. ആരോഗ്യനില ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചു.ജില്ലയിലെ പലയിടങ്ങളിലും പാമ്പുകടി സംഭവങ്ങൾ വർധിച്ചുവരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതിനാൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button