EDAPPAL

എടപ്പാൾ തൃശ്ശൂർ റോഡ് അപകട ഭീതിയുണർത്തുന്നു

എടപ്പാൾ : തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാനപാതയിലെ പ്രധാന ടൗണായ എടപ്പാളിൽ തൃശ്ശൂർ റോഡിൽ മേൽപ്പാലത്തിന് സമീപം അപകടം പതിങ്ങിയിരിക്കുന്നു. സുരക്ഷിതമായ
ഡിവൈഡർ ഇല്ലാത്തതും ഒരുവശത്തെ റോഡ് പൊളിച്ചിട്ടതും ഫുട്പാത്തിലെ സ്ലാബുകൾ
തകർന്നു കിടക്കുന്നതുമാണ് അപകട ഭീതിയുണർത്തുന്നത്. മങ്ങിയ സീബ്രാലൈനും
രാത്രിയിലെ വെളിച്ചക്കുറവും
അപകടങ്ങളെ
വിളിച്ചുവരുത്തുന്നതാണ് മാത്രമല്ല വാഹനങ്ങളുടെ അമിത വേഗതയും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഇതിനോടകം നിരവധി അപകടങ്ങളും പലർക്കും ജീവനും നഷ്ട ഇടമായി മാറിക്കഴിഞ്ഞിട്ടുണ്ട്. പൊളിച്ചിട്ട റോഡ് ശരിയാക്കാനോ ശാസ്ത്രിയമായ ഡിവൈഡറോ ലൈറ്റുകളോ സ്ഥാപിക്കാൻ വൈകിയാൽ അപകടങ്ങൾ തുടർക്കഥയാകുമെന്നാണ് യാത്രക്കാരുടെ വിലയിരുത്തൽ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button