EDAPPAL

എം.വി യൂസഫ് മാസ്റ്ററുടെ സ്മരണക്ക് എടപ്പാൾ അങ്ങാടി മേഖല മുസ്ലിം ലീഗ് കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ ഗുരുശ്രേഷ്ഠ പുരസ്ക്കാരം ഇന്ന് സമർപ്പിക്കും

എടപ്പാൾ:അന്തരിച്ച എടപ്പാളിലെ പഴയകാല മുസ്ലീം ലീഗ് നേതാവ് എം.വി യൂസഫ് മാസ്റ്ററുടെ സ്മരണക്ക് എടപ്പാൾ അങ്ങാടി മേഖല മുസ്ലിം ലീഗ് കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ ഗുരുശ്രേഷ്ഠ പുരസ്ക്കാരം ഇന്ന് സമർപ്പിക്കും. ഇന്ന് വൈകീട്ട് 3.30 ന് എടപ്പാൾ അങ്ങാടിയിൽ മുസ്ലിം ലീഗ് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന മികവ് .2025 പരിപാടിയിലാണ് അവാർഡ് നൽകുക.പൂക്കരത്തറ ഡി.എച്ച്.ഒ.എച്ച്.എസ്.എസ് പ്രിൻസിപ്പൾ കെ.എം ബെൻഷ,എടപ്പാൾ മിൻഹാജുൽഹുദ മദ്രസ്സ അധ്യാപകൻ റജീഹ് അഷറഫി എന്നിവർക്കാണ് ഇത്തവണ അവാർഡ് നൽകുന്നത്.കോൺഗ്രസ്സ് നേതാവ് ചാണ്ടി ഉമ്മൻ എം.എൽ.എ പുരസ്ക്കാരം സമ്മാനിക്കും.പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ വിശിഷ്ട അതിഥിയാവും. കെ.പി.സി.സി അംഗം അഡ്വ.എ.എം രോഹിത്,മുസ്ലിം ലീഗ് മലപ്പുറം ജില്ലാ വൈസ്പ്രസിഡന്റ് ഇബ്രാഹിം മുതൂർ എന്നിവർ വിവിധ പരീക്ഷകളിൽ ഉയർന്ന വിജയം നേടിയവരെ ചടങ്ങിൽ ഉപഹാരം നൽകി ആധരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button