CHANGARAMKULAMLocal news

ഉന്നത വിജയം നേടിയവർക്ക് ചങ്ങാത്തത്തിൻ്റെ ആദരം

ചങ്ങരംകുളം: ആലങ്കോട്, നന്നമുക്ക് പഞ്ചായത്തുകളിലെ യുഎഇ പ്രവാസികളുടെ കൂട്ടായ്മയായ ചങ്ങാത്തം ചങ്ങരംകുളം അംഗങ്ങളുടെ കുട്ടികൾ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. റിട്ടേ. ഡെപ്യൂട്ടി കളക്ടർ പിപിഎം അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു. ജബ്ബാർ ആലങ്കോട് അധ്യക്ഷനായി. ഡോ. വി മോഹനകൃഷ്ണൻ മുഖ്യാതിഥിയായി. രാമകൃഷ്ണൻ പന്താവൂർ, ഷെരീഫ് കാളാച്ചാൽ, നൗഷാദ് യൂസഫ്, അഷ്‌റഫ്‌ മവേര, താഹിർ ഇസ്മായിൽ എന്നിവർ സംസാരിച്ചു. ബഷീർ ചങ്ങരംകുളം സ്വാഗതവും അസ്‌ലം മാന്തടം നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button