CHANGARAMKULAM
ഇ പി കുഞ്ഞഹമ്മദ് മാസ്റ്ററെ അനുസ്മരിച്ച് ഇർശാദിൽ പ്രാർത്ഥനാ സംഗമം
ചങ്ങരംകുളം : കഴിഞ്ഞ ദിവസം വിട പറഞ്ഞ ഇർശാദ് സ്ഥാപകാംഗവും അര നൂറ്റാണ്ടിലേറെ വെളിയങ്കോട് മഹല് , ഉമർ ഖാസി മഖാം പരിപാലന കമ്മിറ്റി ജനറൽ സെക്രട്ടറിയും പൊതുപ്രവർത്തകനുമായിരുന്ന ഇ പി കുഞ്ഞഹമ്മദ് മാസ്റ്ററെ അനുസ്മരിച്ച് പന്താവൂർ ഇർശാദിൽ നടന്ന സംഗമം പ്രസിഡന്റ് സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു. വാരിയത്ത് മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. ഹസൻ നെല്ലിശ്ശേരി,പി പി നൗഫൽ സഅദി ,അബ്ദുൽ ബാരി സിദ്ദീഖി , ഇർശാദ് ഖത്തർ കമ്മിറ്റി സെക്രട്ടറി കെ കെ ശംസുദ്ധീൻ, ഇ പി അൻവർ ആലുങ്ങൽ മുഹമ്മദുണ്ണി ഹാജി, ടി സി അബ്ദുറഹ്മാൻ, ഹംസ ഹാജി മാട്ടം പ്രസംഗിച്ചു.