PUBLIC INFORMATION

ഇസ്രായേല്‍ മിസൈല്‍ പ്രയോഗം ഇറാനില്‍, തീ ആളിയത് സ്വര്‍ണത്തില്‍! ഒറ്റയടിക്ക് പവന് 1560 കൂടി, വിലക്കയറ്റം റെക്കോഡില്‍

മിഡില്‍ ഈസ്റ്റില്‍ ഇസ്രയേലും ഇറാലും യുദ്ധത്തിന്റെ വക്കിലെത്തിയതോടെ പിടിവിട്ട് കുതിച്ച് സ്വര്‍ണവില. ഗ്രാമിന് 195 രൂപ വര്‍ധിച്ച് 9,295 രൂപയാണ് ഇന്നത്തെ വില. പവന് 1,560 രൂപ വര്‍ധിച്ച് 74,360 രൂപയിലുമെത്തി. ചരിത്രത്തില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ചേറ്റവും വലിയ വിലയാണിത്. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ പവന് 74,320 രൂപയെന്ന വിലയായിരുന്നു ഇതുവരെയുള്ള റെക്കോഡ്. കനംകുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 160 രൂപ വര്‍ധിച്ച് 7,625 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

ഇതിന് പുറമെ അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് കുറഞ്ഞതും സ്വര്‍ണവിലയെ സ്വാധീനിച്ചെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതിന് പുറമെ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന യു.എസ് തൊഴില്‍ കണക്കുകളും പലിശ നിരക്ക് കുറക്കുമെന്ന സൂചനകളും നിര്‍ണായകമായി. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 46 ഡോളര്‍ (ഏകദേശം ഒന്നര ശതമാനം) വര്‍ധിച്ച സ്വര്‍ണം നിലവില്‍ 3,426 ഡോളറെന്ന നിലയിലാണ്. കഴിഞ്ഞ ഏപ്രിലില്‍ രേഖപ്പെടുത്തിയ ഔണ്‍സിന് 3,500 ഡോളറെന്ന റെക്കോഡ് വില മറികടക്കുമോയെന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button