CHANGARAMKULAMLocal news

ചാലിശ്ശേരി ഗ്രാമ പഞ്ചായത്തില്‍ കുടിവെള്ള വിതരണം ആരംഭിച്ചു

ചാലിശ്ശേരി ഗ്രാമ പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ടാങ്കര്‍ലോറിയില്‍ കുടിവെള്ള വിതരണം ആരംഭിച്ചു. പഞ്ചായത്ത് രണ്ടാം വാര്‍ഡ് കരിമ്പ അങ്കണവാടി പരിസരത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി സന്ധ്യ കുടിവെളള വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ്പ്രസിഡന്റ് സാഹിറ ഖാദര്‍, മെമ്പര്‍ വിജേഷ് കുട്ടന്‍,പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ പ്രദീപ് ചെറുവശ്ശേരി,പ്ലാന്‍ ക്ലാര്‍ക്ക് വീണ സുമേഷ്, വിസ്മയ അങ്കണവാടി ജീവനക്കാരായ വി.കെ ലത, എ.പി ലീല തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്തിലെ 15 വാര്‍ഡുകളിലെ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ ശാശ്വത പരിഹാരമായി പുതിയ കുടിവെള്ള പദ്ധതികള്‍ കഴിഞ്ഞ വര്‍ഷവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നുവെങ്കിലും പരിപൂര്‍ണ്ണമാവാത്തതിനാല്‍ ഈ വര്‍ഷവും പ്രാദേശിക കുടിവെള്ള പദ്ധതികള്‍ വാര്‍ഷിക കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് എ.വി സന്ധ്യ പറഞ്ഞു. ജല്‍ജീവന്‍ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 15 വാര്‍ഡുകളിലും രണ്ടാം ഘട്ടം പൂര്‍ത്തിയായിട്ടുണ്ടെന്നും പദ്ധതിയുടെ മൂന്നാംഘട്ടം പൂര്‍ത്തിയാവുന്നതോടു കൂടി പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് സമ്പൂര്‍ണ്ണ പരിഹാരമാവുമെന്നും പ്രസിഡന്റ് പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button