CHANGARAMKULAMLocal news
ഒതളൂർ ഐഎൻസി പ്രവാസി കൂട്ടായ്മ അനുമോദന ചടങ്ങും ലഹരിക്കെതിരെ ബോധവൽക്കരണ ക്ളാസും സംഘടിപ്പിച്ചു

ചങ്ങരംകുളം:ഐഎൻസി പ്രവാസി കൂട്ടായ്മ ഒതളൂരിന്റെ നേതൃത്വത്തിൽ ആദരവ് 2023 എന്ന പേരിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങും ലഹരിക്കെതിരെ ബോധവൽക്കരണ ക്ളാസും സംഘടിപ്പിച്ചു.ഷെരീഫ് മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടി പിടി അജയ്മോഹൻ ഉദ്ഘാടനം ചെയ്തു.അബ്ദുൽ സലീം സ്വാഗതം പറഞ്ഞു.തൃശ്ശൂർ മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ ജയശങ്കർ മുഖ്യാഥിതിയായി പങ്കെടുത്ത് സംസാരിച്ചു.സിദ്ധിക്ക് പന്തിവൂർ,പിടി ഖാദർ,രോഹിത്,ഹുറൈർ കൊടക്കാട്ട്,കണ്ണൻ നയമ്പ്യാർ,സുജിത സുനിൽ തുടങ്ങിയ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുത്തു