ഇന്നും നേരിയ വർദ്ധനവിലൂടെ സ്വർണ്ണവില ഉയർന്ന നിരക്കിലേക്ക്
കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. ക്രൂഡ് ഓയില്‍ വില വലിയ മാറ്റമില്ലാതെ തുടരുകയാണ്. ഡോളര്‍ നിരക്കിലും കാര്യമായ ചലനമില്ല. അതേസമയം, ഇന്ത്യന്‍ രൂപ നേരിയ തോതില്‍ കയറിയിട്ടുണ്ട്. എന്നാല്‍ വലിയ മുന്നേറ്റമാണ് എന്ന് പറയാന്‍ സാധിക്കില്ല. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഇന്ന് കാര്യമായ മാറ്റമുണ്ടാക്കിയിട്ടില്ല. ചാഞ്ചാട്ടം തുടരുകയാണ്. അതേസമയം, കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡിലാണ് ഇന്നത്തെ സ്വര്‍ണവില.
ഒരു പവന്‍ സ്വര്‍ണത്തിന് 75040 രൂപയാണ് ഇന്നത്തെ വില. 80 രൂപ മാത്രമാണ് ഉയര്‍ന്നത്. 22 കാരറ്റ് ഗ്രാമിന് 10 രൂപ വര്‍ധിച്ച് 9380 രൂപയായി. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3374 ഡോളറാണ് പുതിയ നിരക്ക്. ഇതിനേക്കാള്‍ ഉയര്‍ന്ന ശേഷം അല്‍പ്പം താഴുകയായിരുന്നു.
ഇന്നത്തെ ഡോളര്‍ സൂചിക 98.70 എന്ന നിരക്കിലാണ്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 87.71 ആയി മെച്ചപ്പെട്ടു. കഴിഞ്ഞ ദിവസം 87.95 എന്ന നിരക്കിലേക്ക് കൂപ്പുകുത്തിയിരുന്നു. റിസര്‍വ് ബാങ്കിന്റെ പണനയം രൂപയുടെ മൂല്യത്തില്‍ ഇനിയും മാറ്റം വരുത്തിയേക്കും. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 73200 രൂപയും കൂടിയത് ഇന്നത്തെ നിരക്കുമാണ്.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഒരു ഗ്രാമിന്റെ വില 7700 രൂപയാണ്. 75 ശതമാനം സ്വര്‍ണവും ബാക്കി ചെമ്പുമാണ് ഈ കാരറ്റിലുള്ള ആഭരണത്തിലുണ്ടാകുക. അതേസമയം, 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5995 രൂപയാണ് ഇന്ന് നല്‍കേണ്ടത്. 58 ശതമാനം സ്വര്‍ണവും ബാക്കി ചെമ്പുമാണ് ഈ കാരറ്റില്‍ ഉള്‍പ്പെടുന്നത്. ഏറ്റവും കുറഞ്ഞ പരിശുദ്ധിയിലുള്ള 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 3865 രൂപയാണ് വില.
ഈ മൂന്ന് കാരറ്റിലും ആഭരണം മാത്രമാണ് ലഭിക്കുക. കോയിന്‍, ബാര്‍ എന്നിവ കിട്ടില്ല. രാജ്യാന്തര വിപണിയിലെയും മുംബൈ വിപണിയിലെയും സ്വര്‍ണവില, ഡോളര്‍-രൂപ വിനിമയ നിരക്ക് എന്നിവ പരിശോധിച്ചാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ ഓരോ ദിവസും സ്വര്‍ണവില നിശ്ചയിക്കുന്നത്. രൂപയുടെ മൂല്യം ഇടിഞ്ഞതാണ് നിലവില്‍ സ്വര്‍ണവില ഇത്രയും കൂടാന്‍ കാരണം.