MALAPPURAM
മലപ്പുറം പെരിന്തൽമണ്ണയിൽ എട്ടും ഒൻപതും വയസുള്ള മക്കളെ പൂട്ടിയിട്ട് മർദ്ദിച്ച പിതാവ് അറസ്റ്റിൽ
മലപ്പുറം: പെരിന്തൽമണ്ണയിൽ കുട്ടികളെ വീട്ടിൽ പൂട്ടിയിട്ട് അതിക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ. തൂത ഒലിയത്ത് സ്വദേശി തച്ചത്തോട്ടിൽ മുഹമ്മദ് ബഷീർ എന്ന 35കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവർ ആയ ബഷീർ സ്ഥിരമായി തന്റെ ഭാര്യയെയും കുട്ടികളെയും ചെറിയ കാര്യങ്ങൾക്ക് അടിച്ചു പരിക്കേൽപ്പിക്കാറുണ്ടായിരുന്നു. എട്ട്, ഒമ്പത് വയസ്സ് പ്രായമുള്ള മക്കളെ റൂമിൽ പൂട്ടിയിട്ട ശേഷം കേബിൾ വയറ് കൊണ്ടും ചൂരലിനും മാരകമായി മർദ്ദിക്കുകയായിരുന്നു.
മർദ്ദനമേറ്റ് അവശരായ മക്കളെ ഓട്ടോയുമായി പുറത്ത് പോയി തിരിച്ചുവന്ന ശേഷമാണ് പുറത്തിറങ്ങാൻ അനുവദിക്കാറ്. ചൈൽഡ് ലൈനിൽ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിതാവിൻറെ കണ്ണില്ലാത്ത ക്രൂരത പുറം ലോകമറിയുന്നത്. പെരിന്തൽമണ്ണ പൊലീസ് ഇൻസ്പെക്ടർ സി ഐ അലവിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.