KERALA

ഇനി പ്രചാരണം എല്ലാം നിശബ്ദം; ഒരുക്കങ്ങൾ അവസാന ലാപ്പിലേക്ക്; വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം നാളെ..!

നിയമസഭ തിരഞ്ഞെടുപ്പ്, മലപ്പുറം ലോക്സഭ ഉപതിരഞ്ഞെടുപ്പ് എന്നിവയിലേക്കുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും പോളിംഗ് സാമഗ്രികളും നാളെ രാവിലെ എട്ടുമുതല്‍ അതത് വിതരണ കേന്ദ്രങ്ങളില്‍ നിന്ന് വിതരണം ചെയ്യും. ജില്ലയിലെ 16 നിയോജകമണ്ഡലങ്ങളിലും പ്രത്യേകം സജ്ജീകരിച്ച വിതരണ കേന്ദ്രങ്ങളില്‍ നിന്നാണ് പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുക.

പോളിംഗ് സാമഗ്രി വിതരണകേന്ദ്രങ്ങള്‍; കൊണ്ടോട്ടി നിയോജമണ്ഡലം- മേലങ്ങാടി ജി.വി.എച്ച്‌.എസ്.എസ്,​ ഏറനാട്- ചുള്ളിക്കാട് ജി.യു.പി.എസ്, നിലമ്ബൂര്‍, വണ്ടൂര്‍ -ചുങ്കത്തറ മാര്‍ത്തോമ എച്ച്‌.എസ്.എസ്,​ മഞ്ചേരി- മഞ്ചേരി ഗവ. ഗേള്‍സ് വൊക്കേഷനല്‍ എച്ച്‌.എസ്.എസ്, പെരിന്തല്‍മണ്ണ- ഗവ.ഗേള്‍സ് വൊക്കേഷനല്‍ എച്ച്‌.എസ്.എസ് പെരിന്തല്‍മണ്ണ, മങ്കട- പെരിന്തല്‍മണ്ണ ഗവ.മോഡല്‍ എച്ച്‌.എസ്.എസ്, മലപ്പുറം-മഞ്ചേരി ഗവ. ബോയ്സ് എച്ച്‌.എസ്.എസ്, വേങ്ങര- തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് ,​ വള്ളിക്കുന്ന് – തിരൂരങ്ങാടി ജി.എച്ച്‌.എസ്.എസ്,​ തിരൂരങ്ങാടി- എസ്.എസ്.എം.ഒ ടി.ടി.ഐ തിരൂരങ്ങാടി, താനൂര്‍, തിരൂര്‍- തിരൂര്‍ എസ്.എസ്.എം പോളിടെക്നിക്,​ കോട്ടയ്ക്കല്‍- തിരൂര്‍ ജി.ബി.എച്ച്‌.എസ്.എസ്,​ തവനൂര്‍- കേളപ്പജി കോളേജ് ഒഫ് അഗ്രികള്‍ച്ചറല്‍, പൊന്നാനി-പൊന്നാനി എ.വി.എച്ച്‌.എസ്.എസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button