EDAPPALLocal news
ആശാ പ്രവർത്തകർ മരുന്നുമായി വീടുകളിലേക്ക്
എടപ്പാൾ: പനിബാധിതർക്ക് കഴിക്കാനുള്ള പത്തിന മരുന്നുകളുടെ കിറ്റുമായി ആശാ പ്രവർത്തകർ വീടുകളിലെത്തും.പാരസെറ്റമോൾ ഗുളിക, സിറപ്പ്, ആൽപെൻഡസോൾ, അയൺ ഫോളിക് ആസിഡ് ഗുളിക, ഒ.ആർ.എസ്. പാക്കറ്റ്, പൊവിഡോൺ അയോഡിൻ ഓയിൻമെന്റ്, പൊവിഡോൺ അയോഡിൻ ലോഷൻ, ബാൻഡ് എയ്ഡ്, കോട്ടൺ റോൾ, ഡിജിറ്റൽ തെർമോമീറ്റർ എന്നിവയാണ് കിറ്റിലുണ്ടാകുക. ഇത് ഉപയോഗിക്കേണ്ട മാർഗരേഖയുമുണ്ടാകും.
അത്യാവശ്യഘട്ടങ്ങളിൽ രോഗികൾക്ക് ആദ്യഡോസ് ആശാ പ്രവർത്തകർ നൽകും. തുടർചികിത്സ ആവശ്യമെന്നുതോന്നുന്നവരെ ആരോഗ്യകേന്ദ്രത്തിലെത്തിക്കാനുള്ള സംവിധാനവും ഇവർ ചെയ്യും.
സംസ്ഥാനത്തുള്ള 26,125 ആശാ പ്രവർത്തകർ രംഗത്തിറങ്ങുന്നതോടെ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നു.