CHANGARAMKULAM
ആലങ്കോട് ഗ്രാമപഞ്ചായത്ത്” പെൺ രാവേറ്റം ഗ്രാമീണ വനിതോത്സവം നടത്തി
ചങ്ങരംകുളം:ലോകഗ്രാമീണ വനിതാ ദിനമായ ഒക്ടോബർ 15 ന് ആലങ്കോട് ഗ്രാമ പഞ്ചായത്ത്” പെൺ രാവേറ്റം” എന്ന പേരിൽ ഗ്രാമീണ വനിതോൽസവം നടത്തി. ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി ഷഹീർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വൈസ് പ്രസിഡന്റ് പ്രഭിത ടീച്ചർ അധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ ഷഹന നാസർ, മെമ്പർമാരായ നിംന ചെമ്പ്ര, വിനിത, സുജിത സുനിൽ, ആസിയ ഇബ്രാഹിം, മൈമുന ഫാറൂഖ്, തസ്നീം അബ്ദുൾ ബഷീർ, സതീഷ് കാരാട്ട് തുടങ്ങിയവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെ എ. എസ്.ഐ ഉഷ.സിപി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. ഹരിത കർമ്മ സേനാംഗങ്ങൾ, കുട്ടികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ വിവിധ കലാപരിപാടികളിൽ പങ്കെടുത്തു.ഐ.ആർ.ടി.സി കോർഡിനേറ്റർ ശ്രീഷ്ലി സ്വാഗതവും സി.ഡി.എസ് അംഗം രജിത നന്ദിയും പറഞ്ഞു.