EDAPPALLocal news

ആഗസ്റ്റ് 9-ന് നടക്കുന്ന ധർണ വിജയിപ്പിക്കുവാൻ തവനൂർ നിയോജകമണ്ഡലം കൺവെൻഷൻ തീരുമാനിച്ചു

എടപ്പാൾ : നരേന്ദ്രമോഡി ഗവൺമെന്റിന്റെ തൊഴിൽ വിരുദ്ധ നയങ്ങൾക്കെതിരെ, പൊതുമേഖലാസ്ഥാപനങ്ങൾ കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കുന്നതിനെതിരെയും, ഇന്ധന വില വർദ്ധനവിനെതിരെയും, ജനവിരുദ്ധ സർക്കാരിനെതിരെയും സംയുക്ത ട്രേഡ് യൂണിയൻറെ നേതൃത്വത്തിൽ ആഗസ്റ്റ് 9-ന് നടക്കുന്ന ധർണ വിജയിപ്പിക്കുവാൻ തവനൂർ നിയോജകമണ്ഡലം കൺവെൻഷൻ തീരുമാനിച്ചു. കൺവെൻഷനില്‍ സിഐടിയു നേതാവ് കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. എസ് ടി യു നേതാവ് എം സലിം. സിഐടിയു നേതാവ് ഫൈസൽ. എഐടിയുസി നേതാവ് സുബ്രഹ്മണ്യൻ, ശ്രീകുമാർ, മുരളി, വിജയലക്ഷ്മി, എന്നിവർ സംസാരിച്ചു. സി.രാഘവൻ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button