MALAPPURAM
അനർഹമായ മുൻഗണന റേഷൻ കാർഡുകൾ വീടുകളിൽ പരിശോധന
തിരൂര്‍ :തിരൂര്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നിറമരുതൂര്‍ പഞ്ചായത്തിലെ കാളാട് പ്രദേശത്ത് അനര്‍ഹമായ മുന്‍ഗണന, സബ്സിഡി കാര്‍ഡുകള്‍ കണ്ടെത്താന്‍ വീടുകളില്‍ പരിശോധന നടത്തി. 52 വീടുകള്‍ പരിശോധിച്ചതില്‍ 8 സബ്സിഡികളും 4 മുന്‍ഗണന കാര്‍ഡുകളും അനര്‍ഹമാണെന്ന് കണ്ടെത്തി.
ഇവരില്‍ നിന്ന് പിഴ ഈടാക്കും. തിരൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.സി മനോജ് കുമാര്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ ഷാജുദ്ദീന്‍,ഹരി, പ്രദീപ് എന്നിവരും ഡ്രൈവര്‍ അബ്ദുറസാക്കും പരിശോധനയില്‍ പങ്കെടുത്തു. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന ഊര്‍ജ്ജിതമാക്കുമെന്ന് സപ്ലൈ ഓഫീസ് അധികാരികള്‍ അറിയിച്ചു.