Local newsMALAPPURAM

പാലക്കാട് കഞ്ചാവുമായി മലപ്പുറം സ്വദേശികൾ അറസ്റ്റിൽ

പാലക്കാട്: വാളയാറിൽ കഞ്ചാവുമായി മലപ്പുറം സ്വദേശികളായ യുവാക്കളെ എക്‌സൈസ് പിടികൂടി. മലപ്പുറം നിലമ്പൂർ സ്വദേശികളായ നിധിൻരാജ്, നിധിൻ എന്നിവരാണ് അറസ്റ്റിലായത്. ബസ് മാർഗം ഉപയോഗിച്ച് കടത്താൻ ശ്രമിച്ച രണ്ട് കിലോ കഞ്ചാവുമായാണ് ഇവര്‍ എക്സൈസിന്റെ പിടിയിലായത്. പെട്ടെന്ന് പണമുണ്ടാക്കുനുള്ള വഴിതേടിയാണ് കഞ്ചാവ് വിൽപ്പനയ്ക്കിറങ്ങിയതെന്ന് യുവക്കാൾ എക്സൈസിന് മൊഴി നൽകി. ആന്ധ്രയിൽ നിന്ന് ചെറിയ വിലയ്ക്ക് കഞ്ചാവ് എത്തിച്ച് മലപ്പുറത്തെ വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തുന്നതാണ് ഇവരുടെ കച്ചവട രീതിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളെ തുടർ നടപടികൾക്കായി പാലക്കാട് റേഞ്ചിന് കൈമാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button