MARANCHERY

അയൽ കൂട്ടങ്ങളെ സ്വയം പര്യാപ്തമാകണം.ടി. ശ്രീജിത്

മാറഞ്ചേരി: അയൽ കൂട്ടം അംഗങ്ങളായ വനിതകളെ സ്വയം പര്യാപതതയിലേക്ക് നയിക്കാൻ പറ്റുന്ന രൂപത്തിൽ സ്വയം തൊഴിൽ മേഖലയിൽ വിദഗ്ദ പരിശീലനം നൽകേണ്ടതുണ്ടെന്ന് മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.ശ്രീജിത് പറഞ്ഞു. വ്യവസായവകുപ്പിൻ്റെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെ ഇത് വ്യവസ്ഥാപിതമായി നടത്താൻ തണലിൻ്റെ കീഴിലുള്ള സംഗമം പലിശരഹിത അയൽ കൂട്ടം അംഗങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
തണൽ വെൽഫെയർ സൊസൈറ്റിയുടെ പതിനേഴാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ അയൽ കൂട്ടം എട്ടാമത് മേഖലാ സംഗമം മാസ്റ്റർ പടി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തണൽ പ്രസിഡൻ്റ് ടി.പി. നാസർ അധ്യക്ഷത വഹിച്ചു. തണൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി.വൈ.പ്രസിഡൻ്റ്എ .മുഹമ്മദ് മുബാറക്, എ. മൻസൂർ, മുഹമ്മദുണ്ണി മാനേരി എന്നിവർ പ്രസംഗിച്ചു. അയൽ കൂട്ടം പ്രസിഡൻ്റ് സൈറ ഹനീഫ സ്വാഗതവും സംഗമം കോർഡിനേറ്റർ റമീനാ ഫാരിഷ് നന്ദിയും പറഞ്ഞു. സംഗമത്തിന് റജില ടീച്ചർ ,നസിമ എന്നിവർ നേതൃത്വം നൽകി. മേഖലാ തല സംഗമം ഈമാസം 16 ന് സമാപിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button