Local newsTHRITHALA
അപകട ഭീഷണിയായ മരക്കൊമ്പുകൾ മുറിച്ച് മാറ്റി
തൃത്താല : ആലൂർ റോഡരുകില്‍ അപകട ഭീഷണിയുയര്‍ത്തി നിന്നിരുന്ന മരകൊമ്പുകള്‍ മുറിച്ച് മാറ്റി. ആലൂർ തൃത്താല റൂട്ടിൽ റോഡരുകിലുള്ള മരത്തിന്റെ വലിയ കൊമ്പുകള്‍ ഏത് നിമിഷവും പൊട്ടിവീഴാവുന്ന അവസ്ഥയിലാണ് നിന്നിരുന്നത്.
മുമ്പ് ശക്തമായ കാറ്റിലും മഴയിലും മരകൊമ്പുകള്‍ പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു.കഴിഞ്ഞ ദിവസം ആലൂർ പെരിഞ്ചീരി ഓഡിറ്റോറിയത്തിന് മുൻവശം കാറിന് മുകളിലേക്ക് മരം വീണ് അപകടം ഉണ്ടായിരുന്നുഉണങ്ങി ദ്രവിച്ച് ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയില്‍ നിരവധി മരങ്ങളാണ് തൃത്താല മേഖലയിലെ റോഡരുകില്‍ നില്‍ക്കുന്നത്.