Local newsMALAPPURAM
അന്തഃസംസ്ഥാന മോഷ്ടാക്കൾ അറസ്റ്റിൽ
പാണ്ടിക്കാട്: 64 കേസുകളിൽ പ്രതികളായ രണ്ട് അന്തഃസംസ്ഥാന മോഷ്ടാക്കൾ പാണ്ടിക്കാട് പോലീസിന്റെ പിടിയിൽ. മക്കരപ്പറമ്പ് കാളന്തോടൻ അബ്ദുൽകരീം (40), വറ്റല്ലൂർ പുളിയം മഠത്തിൽ അബ്ദുൽലത്തീഫ് (32) എന്നിവരെയാണ് പാണ്ടിക്കാട് പോലീസ് പിടികൂടിയത്.വെള്ളിയാഴ്ച രാത്രി പാണ്ടിക്കാട് പോലീസ് പട്രോളിങ്ങിനിടെയാണ് ഇവർ പിടിയിലാകുന്നത്. കുറ്റിപ്പുളിയിലെ വീട്ടിൽ മോഷണശ്രമത്തിനിടെയാണ് അബ്ദുൽകരീമും അബ്ദുൽ ലത്തീഫും അറസ്റ്റിലായത്. മോഷണശ്രമത്തിന് ഉപയോഗിച്ച മാരകായുധങ്ങളും പ്രതികൾ കുറ്റിപ്പുളിയിലേക്ക് വരാൻ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ജില്ലയ്ക്കകത്തും പുറത്തുമുള്ള വിവിധ സ്റ്റേഷനുകളിലായി 64 കേസുകളിൽ പ്രതികളായവരാണ് ഇരുവരുമെന്നും ഇതിൽ 15 കേസുകളിൽ ജാമ്യം ലഭിച്ചിട്ടുണ്ടന്നും പോലീസ് പറഞ്ഞു. അബ്ദുൽ കരീം, അബ്ദുൽ ലത്തീഫ്