Local newsTHRITHALA

അനധികൃത മദ്യ വില്പന കപ്പൂർ സ്വദേശിയെ തൃത്താല എക്സൈസ് അറസ്റ്റ് ചെയ്തു

കപ്പൂർ: അനധികൃത വിദേശ മദ്യം സൂക്ഷിക്കുകയും വില്പന നടത്തുകയും ചെയ്തതിന് കപ്പൂർ സ്വദേശിയെ തൃത്താല എക്സൈസ് അറസ്റ്റ് ചെയ്തു. കപ്പൂർ വട്ടക്കുന്ന് കോളനിക്ക് സമീപം റോഡരികിൽ വെച്ച് ബൈക്കിൽ വില്പന നടത്തുന്നതിനിടെയാണ് കപ്പൂർ എറവക്കാട് സ്വദേശി ശിവദാസനാണ് (53) പിടിയിലായത്. പാലക്കാട്‌ അസി. എക്സൈസ് കമ്മീഷണർ രാകേഷ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃത്താല എക്‌സൈസ് റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ പിഎം ഫസലു റഹ്മാനും സംഘവും ചേർന്ന് നടത്തിയ പരിശോധനയിൽ 4 ലിറ്റർ വിദേശ മദ്യമാണ് ഇയാളിൽ നിന്ന് പിടികൂടിയത്. കേരള അബ്കാരി നിയമം 55 (i), 67 (B) പ്രകാരമാണ് ശിവദാസനെ തൃത്താല എക്സൈസ് അറസ്റ്റ് ചെയ്തത്. സംഘത്തിൽ പ്രീവന്റീവ് ഓഫീസർ പി.ചെന്താമര , സിവിൽ എക്സൈസ് ഓഫീസർ വി.പി. മഹേഷ്, പി.ജോബിമോൻ , വിനായകൻ എം , ഡ്രൈവർ അനുരാജ് എസ് എന്നിവരുമുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button