കുമരനല്ലൂർ
അജയൻ അനുസ്മരണം നടത്തി
കുമരനല്ലൂർ :കപ്പൂർ ഗ്രാമ പഞ്ചായത്ത് അജയൻ അനുസ്മരണം നടത്തി. ഗ്രാമപഞ്ചായത്ത് ജീവനക്കാരനായിരുന്ന അജയൻ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. അനുസ്മരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നസീമ നാസർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി.രാജീവ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. ജെ പ്രശാന്ത്, അലി കുമരനല്ലൂർ വി.പി. ഫാതിമ , സക്കീന അക്ബർ, പത്തിൽ മൊയ്തുണ്ണി, സി.കെ. കുഞ്ഞഹമ്മദ്, കെ.വി. ബാലകൃഷ്ണൻ, കെ. സ്മിത, പി.ശിവൻ, പി.പി. അബൂബക്കർ, ശ്രീജിത്ത്, പി.കെ. റഹീന, എ.ഇ. മുബാരിസ് , കൃഷി ഓഫീസർ വി.വി.ആയിഷ, എ എസ് , ബീന, തുടങ്ങിയവർ പ്രസംഗിച്ചു.