BREAKING NEWSLATEST NEWS

സമസ്ത സെന്റിനറി;കേരളത്തിലെ ഏറ്റവും വലിയ ചുമരെഴുത്ത് തെന്നലയിൽ ഒരുങ്ങുന്നു

തിരുരങ്ങാടി : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ ഏറ്റവും വലിയ ചുമരെഴുത്ത് സംഘടിപ്പിക്കുന്നു.ഇന്ന് (വെള്ളി) വൈകുന്നേരം 4 മണിക്ക് തെന്നല പഞ്ചായത്തിലെ തുറക്കലിലാണ് ചരിത്രപ്രധാനമായ ഈ പരിപാടി നടക്കുന്നത്.​

3150 സ്ക്വയർഫീറ്റ് നീളമുള്ള കൂറ്റൻ ക്യാൻവാസിലാണ് സെന്റിനറി സന്ദേശങ്ങൾ ആലേഖനം ചെയ്യുന്നത്. പരിപാടിയുടെ വിജയത്തിനായി ആയിരത്തോളം പ്രവർത്തകരും കലാകാരന്മാരും പ്രദേശവാസികളും ജാതിമതഭേദമന്യേ ഒരുമിച്ച് ചുമരെഴുത്തിൽ പങ്കാളികളാകും. മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിക്കും കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ഇത്രയധികം ആളുകൾ ഒരേസമയം പങ്കെടുക്കുന്നതും ഇത്രയും ദൈർഘ്യമുള്ളതുമായ ചുമരെഴുത്ത് അപൂർവ്വമാണ്.

​സമസ്തയുടെ നൂറുവർഷത്തെ ചരിത്രവും നവോത്ഥാന സന്ദേശങ്ങളും പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബൃഹത്തായ ചുമരെഴുത്ത് യജ്ഞം ആവിഷ്കരിച്ചിരിക്കുന്നത്. പരിപാടിയുടെ ഭാഗമായി ചുമരെഴുത്ത് വിളംബര പ്രഭാതപ്രഭ സംഘിടിപ്പിച്ചു. കഥായാനം,കവിയരങ്,ചിത്രണം ,വാക്ക്ശരം,ശ്രുതിഗീതം,ദേശസ്‌മൃതി,ഗ്രാമവെളിച്ചം,താളമേളം ,വിപ്ലവമുഷ്‌ടി,നാട്ടു മധുരം എന്നി പരിപാടികളും നടക്കും , പ്രമുഖ നേതാക്കളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും വ്യത്യസ്ത സെഷനുകളിൽ സംബന്ധിക്കും.

പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി സ്വാഗതസംഘത്തിന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് ചുമരെഴുത്തിന്റെ ഭാഗമാകാൻ അവസരമൊരുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button