കോവിഡ് മഹാമാരികാലത്തും വിദ്യാലയത്തിലെ ഫീസ് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് രക്ഷിതകൾ
എടപ്പാൾ: കോവിഡ് പ്രതിസന്ധിഘട്ടത്തിലും 25% ഫീസ് വർദ്ധിപ്പിച്ചതിൽ രക്ഷിതാക്കൾ പ്രതിഷേധിച്ചു.എടപ്പാലിലെ പ്രമുഖ വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്.
കോവിഡ് മഹാമാരി മൂലം കഴിഞ്ഞ വർഷം മാനേജ്മെൻറ് ഒരു ഫീസ് തീരുമാനിക്കുകയും അത് യാതൊരു മടിയും കൂടാതെ അടക്കുവാൻ രക്ഷിതാക്കൾ തയ്യാറായി. എന്നാൽ അതിനേക്കാൾ ഭയാനകമായ സാഹചര്യമാണ് ഇപ്പോൾ നിലവിൽ ഉള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ 25% അധിക ഫീസ് അടക്കണം എന്ന് പറയുന്ന മാനേജ്മെന്റിന്റെ ഈ ദുർവ്വാശി അങ്ങേയറ്റം അപലപനീയവും അപകടകരവും ആണെന്ന് രക്ഷിതാക്കൾ പറഞ്ഞു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് പുറത്തിറങ്ങുവാൻ കഴിയാത്ത സാഹചര്യത്തിലും, വ്യാപാരികൾക്ക് അവരുടെ വ്യാപാര സ്ഥാപനങ്ങൾ തുറക്കുവാനോ, തൊഴിൽ ചെയ്യുന്നവർക്ക് അവരുടെ തൊഴിൽ നഷ്ടപ്പെടുകയും, പ്രവാസികൾക്ക് വിദേശത്തേക്ക് പോകുവാൻ കഴിയാത്തത് മൂലം അവരുടെ തൊഴിലും നഷ്ടപ്പെട്ടു. ഈ അവസ്ഥയിൽ രക്ഷിതാക്കൾക്ക് യാതൊരു വരുമാനവും ഇല്ലാത്ത സാഹചര്യത്തിലും കഴിഞ്ഞ വർഷം ഈടാക്കിയതിനേക്കാൾ അമിതമായ ഫീസ് ഈടാക്കുന്നത് തികച്ചും മനുഷ്യത്വരഹിതവും രക്ഷിതാക്കളോടുള്ള ക്രൂരതയും ആണ്.ഓൺലൈൻ ക്ലാസ്സ് മൂലം.കുട്ടികളുടെ പഠനത്തിന് വേണ്ടി കൂടുതൽ പ്രയാസം അനുഭവിക്കുന്നതും മൊബൈൽ ഫോൺ, ടാബ് എന്നിവ വാങ്ങിക്കൊടുക്കുന്നതും രക്ഷിതാക്കൾ ആണ്. അധ്യാപകരുടെ ഭാഗത്ത് നിന്നുള ഓണ്ലൈൻ പഠനം അഞ്ച്
മണിക്കൂറിൽ നിന്നും ഒന്നര മണിക്കൂർ മുതൽ രണ്ടേകാൽ മണിക്കൂർ വരെയായി കുറഞ്ഞിട്ടും, മോണ്ടിസാറി വിദ്യാർത്ഥികൾക്ക് സ്കൂളിലെ
ഉപകരണങ്ങൾ കണ്ട് പഠിക്കേണ്ട സാഹചര്യമാണ് ,ഓണലൈൻ പഠനം മൂലം അത്തരം ഉപകരണങ്ങൾ ഒരു തരത്തിലും
വിദ്ധ്യാർത്ഥികൾക്ക് വേണ്ടി ഉപയോഗിക്കേണ്ടി വരുന്നില്ല. എന്നിട്ടും ഫീസ് വർദ്ധനയിൽ മാത്രമാണ് സ്കൂൾ മാനേജ്മെന്റ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്.ഫീസ് വർദ്ധന പിൻവലിക്കണമെന്ന് നിരവധി
തവണ രക്ഷിതാക്കൾ ആവശ്യപ്പെട്ടിട്ടും ഫീസ് വർദ്ധനയിൽ ഉറച്ചു നിൽക്കുകയാണെന്നും രക്ഷിതാക്കൾ പറഞ്ഞു.
ഓൺലൈൻ പഠന കാലത്ത് രക്ഷിതാക്കൾ പഠനം ശ്രദ്ധിച്ച സാഹചര്യത്തിൽ
നിലവാരത്തകർച്ചയെ കുറിച്ച് മാനേജ്മെന്റിനെയും പ്രിൻസിപ്പലിനെയും അറിയിച്ചെങ്കിലും നിലവാരം മെച്ചപ്പെടുത്തേണ്ടതിന് പകരം ഫീസ് വർദ്ധനയിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് മാനേജ്മെൻറും പ്രിൻസിപ്പലും തയ്യാറായിട്ടുള്ളതെന്നും രക്ഷിതാക്കൾ പറഞ്ഞു. ഇപ്പോഴത്തെ മഹാമാരിയുടെ സാഹചര്യം
കണക്കിലെടുത്തും ഈ വർഷത്തെ ഫീസിനത്തിൽ വർദ്ധിപ്പിച്ച 25%
ഫീസ് പിൻവലിച്ച് രക്ഷിതാക്കളുടെ പ്രയാസം മനസ്സിലാക്കുവാൻ മാനേജ്മെന്റ് തയ്യാറാകണം എന്നും അല്ലാത്തപക്ഷം പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുന്നതാണെന്നും രക്ഷിതാക്കൾ അറിയിച്ചു. രക്ഷകർത്താക്കളായ അബ്ദുല്ലക്കുട്ടി, ബഷീർ, ഷെരീഫ്, മുജീബ് പൊന്നാനി,സിദ്ധിഖ് എരമംഗലം, ഷാദ് അയിലക്കാട്, സെയ്തലവി പുറങ്ങ്,
കബീർ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു സംസാരിച്ചു.