CHANGARAMKULAM

സംസ്ഥാന പാതയിൽ നിയന്ത്രണം വിട്ട കാർ സ്തൂപത്തിലിടിച്ച് മറിഞ്ഞു യാത്രക്കാർക്ക് നിസാര പരിക്ക്

ചങ്ങരംകുളം:സംസ്ഥാന പാതയിൽ നിയന്ത്രണം വിട്ട കാർ സ്‌തൂപത്തിലിടിച്ച് മറിഞ്ഞു.കുട്ടികൾ അടങ്ങുന്ന കുടുംബം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.ചൊവ്വാഴ്‌ച കാലത്ത് 9 മണിയോടെ കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ പാവിട്ടപ്പുറം സെൻ്ററിലാണ് അപകടം.തൊടുപുഴയിൽ ബന്ധുവീട്ടിൽ പോയി മടങ്ങിയ കണ്ണൂർ സ്വദേശികളായ കുടുംബമാണ് കാറിലുണ്ടായിരുന്നത്.കാറിനുള്ളിൽ കുടുങ്ങിയ രണ്ട് കുട്ടികളും മാതാപിതാക്കളും അടങ്ങുന്ന നാല് പേരെ നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് നിഗമനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button