Eramangalam

അയിരൂർ ബാലവേദി പ്രവർത്തകർ തണ്ണീർകുടം ഒരുക്കി ശ്രദ്ധേയമായി

എരമംഗലം:ഡിജിറ്റൽ നറ്റീവ്സ് (DIGITAL NATIVES) എന്ന ശീർഷകത്തിൽ ബാലവേദി ജില്ലാ കമ്മറ്റി ഏപ്രിൽ 28 29 പൊന്നാനിയിൽ സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ ഭാഗമായി അയിരൂർ ബാലവേദി പ്രവർത്തകർ കഠിനമായ വരൾച്ച കാരണം പറ്റി വരണ്ടു കിടക്കുന്ന കായലിലും കുളങ്ങളിലും അരുവികളിലും ജലം ലഭ്യമാകാത്തതിനാൽ പക്ഷികൾക്കും പറവകൾക്കും വേണ്ടി പെരുമ്പടപ്പ് പഞ്ചായത്തിലെ അയിരൂരിലെ വിവിധ ഇടങ്ങളിൽ തണ്ണീർകുടങ്ങൾ ഒരുക്കി ശ്രദ്ധേയമായി.ശ്രദ്ധേയവും മാതൃകാപരമായ പരിപാടികൾക്ക് പ്രോത്സാഹനം നൽകാൻ ബ്ലോക്ക് പഞ്ചായത്ത് അംഗം എ കെ സുബൈർ, ഗ്രാമപഞ്ചായത്ത് അംഗം ലീന സുന്ദരൻ, മുൻ മെമ്പർ സൗദാമിനി, ക്യാമ്പിൽ പങ്കെടുക്കുന്ന അയിരൂരിലെ പ്രതിനിധികൾ,ബാലവേദി അയിരൂർ യൂണിറ്റ് അംഗങ്ങൾ തുടങ്ങിയവർ സന്നിധരായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button