BREAKING NEWSLATEST NEWSLocal newsPUBLIC INFORMATION
വളാഞ്ചേരി വട്ടപ്പാറയിൽ രണ്ട് ലോറികളും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം
വളാഞ്ചേരി :ദേശീയപാത 66-ൽ വട്ടപ്പാറയിൽ രണ്ട് ലോറികളും ഒരു സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. കുറ്റിപ്പുറം പേരശ്ശന്നൂർ സ്വദേശികളായ അഫ്സൽ, സാബിറ എന്നിവരാണ് മരണപ്പെട്ടത്. മരണപ്പെട്ട അഫ്സലിന്റെ മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലും സാബിറയുടെ മൃതദേഹം വളാഞ്ചേരി സ്വകാര്യ ആശുപത്രിയിലുമാണ്.
KL 52 H 6935 എന്ന നമ്പറിലുള്ള സ്കൂട്ടർ യാത്രക്കാരാണ് മരണപ്പെട്ടത്. അപകടത്തെ തുടർന്ന് ലോറിക്കടിയിൽ കുടുങ്ങിപ്പോയ സ്കൂട്ടർ യാത്രക്കാരെ നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തു. തുടർന്ന് ഉടൻ തന്നെ വളാഞ്ചേരി നടക്കാവ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണപ്പെട്ടു.